Saturday, July 24, 2010

march 11 2004

അങ്ങനെ ഒരു നീണ്ട ദിനം കുഴപ്പങ്ങളൊന്നുമില്ലാതെ പോയി.
മലയാള മനോരമ ദിനപത്രത്തില്‍ വരുന്ന കെ. ജെ യേശുദാസിന്റെ കോളം വായിക്കാറുണ്ട്.
ഭക്തിയെപ്പറ്റിയും ദൈവത്തെപ്പറ്റിയും മതത്തെക്കുറിച്ചും അയാള്‍ നന്നായി എഴുതുന്നുണ്ട്.
ഓരോരോ ജല്പനങ്ങള്‍.
അന്തരാത്മാവില്‍ തിളയ്ക്കുന്ന കുറ്റപ്പെടുത്തലുകളിലാണല്ലോ ഓരോരുത്തരിലും യുക്തി ജനിക്കുന്നത്.
സത്യസന്ധമായ എഴുത്ത്.
സത്യമായ കണ്ടെത്തലുകള്‍.
പക്ഷെ, ഏതു പംക്തിയിലും ഏതു വേദിയിലും കെ. ജെ. യേശുദാസിന് മതസൗഹാര്‍ദ്ദത്തെക്കുറിച്ചു മാത്രമേ പറയാനുള്ളു.
ഏക ദൈവം. ഏക മതം. ഒരു വിശ്വാസം.
ചിലപ്പോള്‍ കടുത്ത ഈശ്വര വിശ്വസിയും ചിലപ്പോള്‍‍ നേര്‍ത്ത നിരീശ്വര വാദിയമാകുന്നു ഗന്ധര്‍വന്‍.
ഇന്നലെ വരെ യേശുദാസിനെ ഒരസാധാരണ മനുഷ്യനായാണ് ഞാന്‍ കണ്ടത്.
എന്നാലിന്ന് അസാധാരണ പാവം മനുഷ്യനായാണ് കാണന്നത്.
പാട്ടിലെ ഈ അസാധാരണത്വം ഒഴിച്ചാല്‍ ഏതാണ്ട് എന്നെപ്പോലെയൊക്കെത്തന്നെ.
'വ്യാഴ കാഴ്ച്ച'യ്ക്ക് നന്ദി.

1 comment:

  1. ഏതു പംക്തിയിലും ഏതു വേദിയിലും കെ. ജെ. യേശുദാസിന് മതസൗഹാര്‍ദ്ദത്തെക്കുറിച്ചു മാത്രമേ പറയാനുള്ളു. ഏക ദൈവം. ഏക മതം. ഒരു വിശ്വാസം. ചിലപ്പോള്‍ കടുത്ത ഈശ്വര വിശ്വസിയും ചിലപ്പോള്‍‍ നേര്‍ത്ത നിരീശ്വര വാദിയമാകുന്നു ഗന്ധര്‍വന്‍.

    ഇന്നലെ വരെ യേശുദാസിനെ ഒരസാധാരണ മനുഷ്യനായാണ് ഞാന്‍ കണ്ടത്. എന്നാലിന്ന് അസാധാരണ പാവം മനുഷ്യനായാണ് കാണന്നത്.
    പാട്ടിലെ ഈ അസാധാരണത്വം ഒഴിച്ചാല്‍ ഏതാണ്ട് എന്നെപ്പോലെയൊക്കെത്തന്നെ.


    ജോനവന്റെ സത്യമായ കണ്ടെത്തലുകള്‍....

    ReplyDelete