Tuesday, November 10, 2009

19 April 2003

ഇന്ന് പെസഹ ശനി! (ദു:ഖശനി) 'യുദ്ധ കുറ്റവാളി' എന്ന കവിതയെഴുതി ഈ അവധിദിനം  തൃപ്തികരമാക്കി.

ബാഗ്ദാദില്‍ നിന്നും ഒരെലി അമേരിക്കയിലെത്തുന്ന സാങ്കല്പ്പിക കഥ കവിതയാക്കാന്‍ ഒരുപാട്‌ കഷ്ടപ്പെട്ടു. എഴുതാനിരിക്കും മുന്‍പ് കരങ്ങള്‍ നഷ്ടപ്പെട്ട അലിയെന്ന ബാല്യം മാത്രമായിരുന്നു മനസ്സില്‍. അതിനോടൊന്ന്‌ പ്രതികരിക്കാ൯ ഞാന്‍ ഒരു വളഞ്ഞവഴി സ്വീകരിച്ചെന്നു മാത്രം . ഇത്‌ മാതൃഭൂമിക്കോ മറ്റോ അയച്ചുകൊടുത്താലോ എന്നുണ്ട്‌.
സമകാലികമല്ലേ?
ചിലപ്പോള്‍ വന്നാലോ!
ഇനി പത്രാധിപ൯ അതു കീറി കുപ്പയിലിട്ടാലും ഒട്ടും  ദു:ഖമുണ്ടാവില്ല. കാരണം  എന്റെ പ്രതി ഒരാളെങ്കിലും  വായിച്ചിട്ടുണ്ടാവുമല്ലോ എന്ന ആശ്വാസം .

3 comments:

  1. പൊട്ടക്കലം എന്ന ബ്ലോഗ് എഴുതിയിരുന്ന ജ്യോനവന്റെ അനുഭവക്കുറിപ്പുകൾ തന്നെയാണോ ഇത്? ആണെങ്കിൽ ആ ജ്യോനവൻ മരിച്ചുപോയി എന്നത് വസ്തുത ആയിരിക്കുന്നതുകൊണ്ട് അയാളുടെ അനുഭവക്കുറിപ്പുകൾ അയാൾ തന്നെ പോസ്റ്റ് ചെയ്യുന്നു എന്ന് തോന്നിക്കുന്നത് തെറ്റായിരിക്കും. ആരാണ് അയാൾക്കുവേണ്ടി ഇത് ചെയ്യുന്നത് എന്നെങ്കിലും ഇതുചെയ്യുന്നയാൾ (പ്രൊഫൈലിലൂടെയോ ബ്ലോഗിന്റെ ഡിസ്ക്രിപ്ഷനിലൂടെയോ) വ്യക്തമാക്കുന്നത് നന്നായിരിക്കും.

    അതല്ല, ഇത് വേറെ ജ്യോനവൻ ആണെങ്കിൽ മറ്റൊരു ജ്യോനവൻ അതേ പേരിൽ ബ്ലോഗ് ചെയ്യുന്നത് മര്യാദയല്ല.

    എല്ലാം മാർക്കറ്റ് ചെയ്യപ്പെടുന്ന ഒരുകാലമായതിനാൽ, ഞങ്ങൾക്ക് പ്രിയപ്പെട്ട ജ്യോനവൻ ഒരുതരത്തിലും സ്വയം മാർക്കറ്റ് ചെയ്യപ്പെടാൻ ഇഷ്ടപ്പെടാതിരുന്നവൻ ആയിരുന്നതിനാൽ അവനെ മരണശേഷം മാർക്കറ്റ് ചെയ്യുന്നു എന്നൊരു ദുഷ്പേര് ഈ ബ്ലോഗിന് ഉണ്ടാവാതിരിക്കട്ടെ

    ReplyDelete
  2. Blogger സനാതന്റെ അഭിപ്രായ്തൊടു പൂര്‍ന്ണ്മായും യോജിക്കുന്നു.
    ജ്യൊനവന്റെ ഒര്‍മ്മ നില നിര്‍ത്തനായി ഒരു പുതിയ WEBSITE (NOT JUST A BLOG) തുദങിയാല്‍ നന്നയിരിക്കും. അധേഹതിന്റേ ബ്ലൊഗുകളിലേക്കുള്ള ലിങ്കുകള്‍, അധെഹതിന്റേ ചിത്രങല്‍, ഈ ഡയറിക്കുറിപ്പുകള്‍ ഒക്കേ ചേര്‍തു...പരിചയസബ്ബന്നരായ ബ്ലൊഗ്ഗെര്‍മരെക്കൂടി ഷകരിപ്പിചു ചെയ്താല്‍ നന്നായിരുന്നു.

    ReplyDelete
  3. ആരാണ് ജ്യോനവനെ മാര്‍ക്കറ്റ് ചെയ്യുന്നത്? അവന്റെ ഡയറിക്കുറിപ്പുകള്‍,അവന്റെ സ്വകാര്യമായ ചിന്തകള്‍,അവന്റെ മനസ്സ്..അത് കൈവശമുള്ളതു ആരായിരിക്കും.?ഒന്നു ചിന്തിച്ചു നോക്കിയാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണത്.അതിന് അമിതമായ ബുദ്ധിയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.നമുക്കവന്‍ വരികളിലൂടെ തന്ന സ്നേഹവും കരുതലും മാത്രമേയുള്ളൂ.അതിനുമപ്പുറം അവനെ സ്വന്തമായിരുന്ന ,അവന്റെ സ്വരവും ചിന്തകളും അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു മനസ്സുണ്ട് ഈ ബ്ലോഗിനു പുറകില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു.അതവന്റെ കുഞ്ഞനുജനാവാം..അനുജത്തിയാവാം..അതുമല്ലെങ്കില്‍ മറ്റാര്‍ക്കു നഷ്ടപ്പെട്ടതിനേക്കാളുമുപരി അവനെ നഷ്ടമായവരിലാരോ ഒരാള്‍.!
    അവരിങ്ങനെയെങിലും ഒന്നാശ്വസിച്ചോട്ടെ..പ്ലീസ്..
    കഷ്ടം! മാര്‍ക്കറ്റിങ്ങ്.!
    (ജ്യോനവാ മാപ്പ്!നിനക്കുവേണ്ടി എനിക്കിത് എഴുതണമെന്നു തോന്നി.അറിയുമെന്ന പ്രതീക്ഷയോടെ..)

    ReplyDelete