Sunday, November 22, 2009

11 june 2003

കൗമാരത്തിന്റെ ആദ്യദശയില്‍ ഈശ്വരസ്നേഹത്തെക്കുറിച്ച് ഞാ൯ എന്തോ എഴുതിയിരുന്നു.
സ്നേഹത്തിനു ഞാ൯ പല കളറുകളിട്ടു.
വഞ്ചിക്കുന്ന സ്നേഹത്തിന്, വഞ്ചിക്കപ്പെടുന്ന സ്നേഹത്തിന്‌ പല നിറങ്ങള്‍ ഞാ൯ കൊടത്തു.
അങ്ങനെയല്ലാത്തവയ്ക്ക് പരിശുദ്ധിയുടെ വെളുത്ത നിറവും കൊടുത്തു.

പറഞ്ഞുവന്നത്...
പ്രണയം കള൪ഫുള്ളാണ്.
അതിന് വിശ്വസ്ഥത കൈവരുന്നത് അതിന്റെ വ൪ണ്ണശബളത പോയി അവിടെ വിശുദ്ധിയുടെ വെള്ള വരുമ്പോഴാണ്‌.

അമ്മയുടെ സ്നേഹം എപ്പോഴും തൂവെള്ളയാണ്‌.
അങ്ങനെ ഞാ൯ ഒരുപാടു സ്നേഹത്തിനു ഒരുപാടു നിറങ്ങളും കാരണങ്ങളും കണ്ടെത്തി.

പക്ഷെ,
ഈശ്വരസ്നേഹം വന്നപ്പോള്‍ ഒരു 'കടുത്ത' ശൂന്യത.
അങ്ങനെ അത്‌ നിറമില്ലാത്തതായി. ആ സ്നേഹത്തില്‍ എല്ലാ സ്നേഹവും കാണാം, അനുഭവിക്കാം.

No comments:

Post a Comment