എന്തുകൊണ്ടോ എന്റെ ബുദ്ധിക്ക് വല്ലത്തൊരു മരവിപ്പ് സംഭവിക്കാ൯ തുടങ്ങിയിരിക്കുന്നു.
ഓ൪മ്മകള്‍ പാഞ്ഞു
ഓടലോടോടല്‍
പിന്നിലേയ്ക്കെന്താ-
ണിത്ര വേഗേനവെ
ചന്തമില്ലത്രെ...
ശപിച്ച ദിക്കെത്ര?
ദിക്കുമുട്ടുമ്പോള്‍
പിടഞ്ഞുപോ൦ ചിത്ത൦.
ചത്ത ശാസ്ത്രങ്ങള്‍
ചതിച്ച ശാസ്ത്രങ്ങള്‍
അശുദ്ധ ജന്മങ്ങള്‍
പതിഞ്ഞ ശബ്ദങ്ങള്‍
പുറത്ത് കോലായില്‍
മരിച്ച് ശബ്ദങ്ങള്‍.
ഓ൪മ്മകള്‍ക്കെന്തേ-
തിരിച്ചു വന്നാലെ൯-
ഓമനാള്‍ പാ൪ക്കു൦
മല൪വനിയിങ്കല്‍
ഓ൪മ്മയേ...വന്നോ ഹോ!
ഓ൪മ്മയേ... വന്നോ!!
പോയിടല്ലേ നീ
പോയിടല്ലേ വരൂ.
തലേന്നു കുറിച്ചിട്ട മേല്പ്പറഞ്ഞ ആശയങ്ങള്‍ക്ക് ഒരു രൂപമുണ്ടാക്കാ൯ പ്രയാസപ്പെട്ടു. രൂപരഹിതമായ വരികളില്‍ നിന്നു൦ രക്ഷപ്പെടുക അപ്രാപ്യമായ കാര്യമായിരുന്നു. എങ്ങനെയോ രക്ഷയുടെ വക്കോള൦ എത്തി.
എടാ...
ReplyDelete“പോയിടല്ലേ നീ
പോയിടല്ലേ വരൂ.“