അങ്ങനെ ഈ ദിനവും കാലത്തിനു മുന്‍പില്‍
എനിക്കുവേണ്ടി അടിയറവു പറയുന്നു.
തെറ്റുകളില്‍ നിന്നും ചെറിയ ചെറിയ പിഴവുകളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.
ആ൪ക്കും വഴങ്ങരുത്.
ആരോടും കണ്ണടയ്ക്കരുത്.
മുഖ്യമായും,
ആരെയും വിശ്വസിക്കരുത്.
തങ്ങളുടെ ക൪മ്മം ചെയ്യുമ്പോള്‍ എതി൪ഭാഗത്തിന്‍റെ നീരസം കണക്കിലെടുക്കരുത്.
അവ൪ ധ൪മ്മം ചെയ്തുകൊള്ളുമെന്നത് പിന്നീട് പല൪ക്കും വ്യസനകരമായിത്തീരും.
ആരും ആ൪ക്കുവേണ്ടിയും ധ൪മ്മം അനുഷ്ഠിക്കുന്നില്ല.
സ്വന്തം വേല ലഘൂകരിക്കാനും സുഗമമാക്കാനും
അവ൪ മറ്റുള്ളവരുടെ കണ്ണില്‍ മണ്ണിടുന്നു.
പ്രീതി പറ്റാന്‍ പുഞ്ചിരിക്കുന്നു.
തെറ്റ് വിഷമാണ്. അത് തോലുറയിലടയ്ക്കപ്പെട്ട വീഞ്ഞു പോലെ,
കാലപ്പഴക്കം ചെല്ലുന്തോറും വീര്യം കൂടി വന്‍ നാശം വിതയ്ക്കും.
ഓ൪മ്മകളുടെ തേരില്‍ യുദ്ധസ്മരണകള്‍ മറന്നുപോയി
വ്യസന പ൪വ്വത്തില്‍ നിന്നും;
ജീവിതോത്സവം തുടങ്ങുന്നു.
ഇനി പ്രയാണമാണ്.
വെളുപ്പില്‍ കറുത്ത പൊട്ടുകള്‍ വീണ് വീണ് കറുപ്പിലലിയും വരെ
പ്രയാണം തന്നെ!
“തെറ്റ് വിഷമാണ്. അത് തോലുറയിലടയ്ക്കപ്പെട്ട വീഞ്ഞു പോലെ,
ReplyDeleteകാലപ്പഴക്കം ചെല്ലുന്തോറും വീര്യം കൂടി വന്‍ നാശം വിതയ്ക്കും.”
കരുത്തുറ്റ വരികൾ....!
“ഇനി പ്രയാണമാണ്.
വെളുപ്പില്‍ കറുത്ത പൊട്ടുകള്‍ വീണ് വീണ് കറുപ്പിലലിയും വരെ
പ്രയാണം തന്നെ!“
ഒരു കറുത്ത പൊട്ടുപോലും വീഴാതെ നിന്റെ പ്രയാണം ഒടുങ്ങിയല്ലോ, ജ്യോ.....
ആ൪ക്കും വഴങ്ങരുത്.
ReplyDeleteആരോടും കണ്ണടയ്ക്കരുത്.
മുഖ്യമായും,
ആരെയും വിശ്വസിക്കരുത്.
തെറ്റ് വിഷമാണ്.
അത് തോലുറയിലടയ്ക്കപ്പെട്ട വീഞ്ഞു പോലെ,
കാലപ്പഴക്കം ചെല്ലുന്തോറും വീര്യം കൂടി വന്‍ നാശം വിതയ്ക്കും...