കുട്ടനാട്ടിലെ മഴ ക്രൂരമായാണ് പെയ്യുന്നതെന്ന് ഓര്‍ക്കുകയായിരുന്നു.
മഴയുടെ 'കാലദേശ' വൈവിധ്യത്തെക്കുറിച്ച് സീതാംഗോളിയിലിരുന്നു് ചിന്തിക്കുമ്പോള്‍
ഇവിടെയെന്താണ് ?
മാങ്ങോടെന്താണ് !
എനിക്ക് ചിരപരിചിതമായ സ്ഥലങ്ങള്‍ കുറവാണ്.
ഞാന്‍ 24 കൊല്ലം ജീവിച്ചെങ്കിലും എന്റെ നിരീക്ഷണം എത്ര ശുഷ്കം.
എവിടെയോ ഒരു തേങ്ങല്‍ പോലെ മഴ.
എടത്വായില്‍ നിന്നും പോച്ചയിലേയ്ക്ക് നടക്കുമ്പോള്‍ കാറ്റുപിടിച്ച തെങ്ങുകള്‍ക്കിടയിലൂടെ
നിറഞ്ഞ പാടങ്ങളിലേയ്ക്ക് മഴ വീഴുകയായിരിക്കും.
അപ്പോള്‍ ചെറിയ തോണിയും തുഴയും മാത്രമാകുന്നു പാടത്ത്...
വെള്ളപ്പൊക്കം...നാശം പിടിച്ച മഴ...
പിന്നെ ചേറില്‍ കാലൂന്നിയ നടത്തവും സഹിക്കവയ്യ.
വേനല്‍ക്കാലത്തൊരു മഴയുണ്ട്.
ഞാറൊക്കെ നട്ട് നെല്ലു വിളഞ്ഞു കിടക്കുന്ന പാടങ്ങളിലേയ്ക്ക്...
അപ്പോള്‍ അപ്പാപ്പന്‍ പറയും, നശിച്ച മഴ; കാറ്റും.
മുറ്റത്തു വീണുകിടക്കുന്ന മാവിലകളും കണ്ണിമാങ്ങകളും...ഞാന്‍ മഴ കണ്ട്
ആസ്വദിക്കുമ്പോള്‍ അപ്പുറത്ത് തേങ്ങല്‍...
ഒരു കണ്ടം നെല്ല് മൊത്തം പോയി.
സീതാംഗോളിയിലെ മഴയ്ക്ക് ഒരേ ഭാവമാണ് എപ്പോഴും.
കാറ്റിന്റെ കൂട്ടുപിടിച്ച് അട്ടഹസിച്ചാണ് വരിക.
അതിക്രൂര മഴ.
എങ്കിലും എന്റെ നാട്ടില്‍ കര്‍ക്കിടകത്തില്‍ പെയ്യുന്ന മഴ പോലെ
മറ്റൊന്ന് ഞാനിതു വരെ ആസ്വദിച്ചിട്ടില്ല.
കുട്ടിക്കാലത്തെ മഴ.
എഴുത്തിലൂടെ പരിചയം
ReplyDeleteഇത്തിരിയെങ്കിലും നഷ്ടമെന്ന് വരികളില്‍ നമുക്ക് കാണാം.
!........ :(
ReplyDelete.
ReplyDelete