'വിഷുക്കണി'ക്കുവേണ്ടിയുള്ള രചന പാചകദശയിലാണ്.
ഞുറുക്കിത്തീരാത്ത ഇറച്ചിത്തുണ്ടങ്ങള്‍.
അരിഞ്ഞു തീരാത്ത പച്ചക്കറികള്‍.
ഒടുവില്‍ എല്ലാം നാരായണവചനം പോലെ ചക്കക്കറിയാവും.
ഉപ്പിടണോ പഞ്ചസാരയിടണോ എന്ന ശങ്കയിലാണു ഞാന്‍.
ഒരല്പം കയ്പുനീരായലോ?
ഒന്നിനും വയ്യ.
ഇപ്പോള്‍ എഴുത്തു തുടങ്ങിയിട്ടു രണ്ടുമണിക്കൂറിലേറെയായി.
കഥയുടെ ഒരുതാളു മറിഞ്ഞില്ല.
കവിത ഒരുവരി പോലും കുറുകിയില്ല.
തല്‍ഫലമായി ഞാന്‍ മാറിമറി ചിന്തിച്ചു.
എനിക്കു കഥയെഴതാനുള്ള കഴിവില്ല.
എനിക്കു കവിതയെഴുതാനുള്ള കഴിവില്ല.
ഇതൊക്കെ ഒരു ചോരത്തിളപ്പിന്റെ കാലമാണ്.
ഈ നേരങ്ങളില്‍ എന്തൊക്കെ തോന്നാം.
പക്ഷേ...
പ്രദീപ് സാറിനു വാക്കുകൊടുത്തില്ലേ.
ഞാന്‍ പണ്ടേതോ ഓട്ടോഗ്രാഫില്‍ എഴുതി.
"വാക്കിലൊതുക്കിയ സ്നേഹം
കീറപ്പഴന്തുണി പോലെ
എടുത്താലുമുടുത്താലും കീറും."
ഇങ്ങനെ നോക്കിയാല്‍ എന്താ ഒരു വിഷാദം.
എഴുതി നോക്കുക. അത്രതന്നെ.
സ്നേഹത്തിന്റെ കഥയും
മരണത്തിന്റെ കവിതയും എന്നില്‍ തിളച്ചു മറിയുന്നു.
"വാക്കിലൊതുക്കിയ സ്നേഹം
ReplyDeleteകീറപ്പഴന്തുണി പോലെ
എടുത്താലുമുടുത്താലും കീറും."
സ്നേഹത്തിന്റെ കഥയും
മരണത്തിന്റെ കവിതയും എന്നില്‍ തിളച്ചു മറിയുന്നു.