Friday, October 29, 2010

03 ഏപ്രില്‍ 2004

അസഹ്യമായ വെയിലില്‍ മഴ കൊതിച്ച് നാവു ചുരുണ്ടുപോയി.
ഉച്ചക്ക് നാസറിച്ചയോടൊത്ത് വെട്ടുവഴിയിലൂടെ നടന്നു.
ഇലക്ട്രിസിറ്റി ബോര്‍ഡുകാരുടെ പാച്ചലും ലൈന്‍വലിയും.
ലൈനുകള്‍‌‍ക്കായി ആ മരത്തിന്റെ കൊമ്പും വെട്ടപ്പെടുകയാണ്. മാഞ്ഞു പോകുന്ന തണല്‍‌.
തണല്‍; ഉലയുന്ന കൊമ്പിനു താഴെ വളഞ്ഞ വെട്ടുവഴിയില്‍ കിടന്നു പിടയുകയാണ്. തണലിന്റെ മരണം. തണുപ്പിന്റെയും.
മരണത്തിനും ശവസംസ്കാരത്തിനുമായി ആകെ ഒറ്റ നിമിഷം മാത്രം!
ഇനി പുനര്‍‌ജനനത്തിനോ?
കാലങ്ങള്‍...
പലപ്പോഴും തണല്‍‌‌‌വിരിച്ചു നിന്ന മരങ്ങളുടെ സ്ഥാനത്ത് തണുപ്പിനെ തന്റെ ചുട്ടുപഴുത്ത ഗര്‍ഭപാത്രത്തില്‍ അട്ടിയിട്ടു സൂക്ഷിച്ച് കോണ്‍ക്രീറ്റ് കൂടാരങ്ങള്‍.
അത് തണലിന്റെ പുനര്‍ജന്മ‌മാണോ?
ചോദ്യം മാത്രം.
ഉത്തരം വെന്തുവിളറിയ ഒരു പുഞ്ചിരി.

2 comments:

  1. മരണത്തിനും ശവസംസ്കാരത്തിനുമായി ആകെ ഒറ്റ നിമിഷം മാത്രം....!

    ഇനി പുനര്‍‌ജനനത്തിനോ?




    പുനര്‍ജനിക്കട്ടെ...

    ReplyDelete
  2. തണല്‍; ഉലയുന്ന കൊമ്പിനു താഴെ വളഞ്ഞ വെട്ടുവഴിയില്‍ കിടന്നു പിടയുകയാണ്. തണലിന്റെ മരണം. തണുപ്പിന്റെയും.

    ReplyDelete