Friday, January 1, 2010

1 january 2004

എന്തു വിശേഷപ്പെട്ട പുലരി?!

ഓരോ വ൪ഷാരംഭത്തിലും നാം കണ്ടെത്താനാഗ്രഹിക്കുക,പ്രസന്നമായ കണ്ണാടിപോലെ തെളിഞ്ഞ ജലം, ഉന്മേഷത്തിന്‍റെ തൊപ്പിയണിഞ്ഞ് നേ൪ത്തു മന്ദഹസിക്കുന്ന മുഖങ്ങള്‍, നല്ല തുടക്കത്തിനായി ത്രസിക്കുന്ന, കാലടികള്‍ കമനീയമാക്കാ൯ കൊതിക്കുന്ന അടിത്തളിരുകള്‍, കളകൂജനം.

കണ്ടെത്തുന്നതോ?

ഉറക്കച്ചടവുള്ള വാടിക്കരിഞ്ഞ മുഖങ്ങള്‍. എവിടെയും മദ്യത്തിന്‍റെ നിറമുള്ള ജലം. പാതി വിരിഞ്ഞ കണ്ണുകളില്‍ പരിഹാസവും കിളിക്കൊഞ്ചല്‍ കേള്‍ക്കാ൯ കൊതിക്കുന്ന കാതുകളില്‍ നിന്ദയും, പക്ഷെ, നാവുകള്‍ മാത്രം മധുരിമയോടെ തുടിക്കുന്നു 'ഹാപ്പി ന്യൂ ഇയ൪'.


ആഗ്രഹിക്കാത്ത സൗഭാഗ്യങ്ങള്‍ നമ്മെ തേടിയെത്തുന്നു, ആഗ്രഹിക്കാത്ത ദുരന്തങ്ങളും.

2 comments:

  1. ആഗ്രഹിക്കാത്ത സൗഭാഗ്യങ്ങള്‍ നമ്മെ തേടിയെത്തുന്നു, 'ആഗ്രഹിക്കാത്ത ദുരന്തങ്ങളും'

    ReplyDelete
  2. ആഗ്രഹിക്കാത്ത സൗഭാഗ്യങ്ങള്‍ നമ്മെ തേടിയെത്തുന്നു, 'ആഗ്രഹിക്കാത്ത ദുരന്തങ്ങളും'


    Never....there he was wrong....

    ReplyDelete