Thursday, December 17, 2009

13 january 2004

ഞാ൯ ഏറെ അസ്വസ്ഥതപ്പെട്ടിരിക്കുന്നു. ഒരു കവിതയുടെ വിഷയം മനസ്സില്‍ വരുമ്പോള്‍ അതില്‍ മരണമുണ്ടാവും. കഴിഞ്ഞയാഴ്ച എഴുതിയപ്പോഴും ഇങ്ങനെയൊരു ദുരവസ്ഥ എന്നെ പിടികൂടിയിരുന്നു.
ഞാ൯ എഴുതി:

'ഉമ്മറവാതിലില്‍ തൂങ്ങിക്കിടക്കുന്നു
മരണം ഉമ്മവയ്ക്കുവാനായ് വരുന്ന-
താണുതാണു നിലത്തിഴഞ്ഞൊ-
ച്ചയില്ലാതെ വരുന്നു.'

ഇങ്ങനെയൊക്കെ പലതും എഴുതിപ്പോകുന്നു. സിന്ധുചേച്ചിയോട് ഞാ൯ കാര്യം തുറന്നു പറഞ്ഞു. ചേച്ചി ഒന്നു ചിരിച്ചു അത്രതന്നെ.

ചിലപ്പോള്‍ എന്നില്‍നിന്നും മികച്ച എന്തോ പുറത്തു വരാനുണ്ടാവും.

അതായിരിക്കട്ടെ സത്യം.
അതുമാത്രമായിരിക്കട്ടെ സത്യം.

1 comment:

  1. കവിതയെ ഉള്ളിൽ വളർത്തുക, തീയ്യിലും വെയിലിലും, നിലാവിലും ഇരുട്ടിലും, പിറവികൊള്ളും ഉറപ്പ്

    ReplyDelete