മലയാളമനോരമ ദിനപത്രത്തില്‍ എം. മുകുന്ദന്‍ എഴുതുന്ന കോളം വായിച്ചു.
സ്ത്രീകഥാപാത്രങ്ങളോട് എഴുത്തുകാരനു തോന്നാവുന്ന പ്രണയവും രതിയും. അതായിരുന്നു വിഷയം. ഇടയ്ക്ക് വായനക്കാരനും ചര്‍ച്ചാഹേതുവാകുന്നുണ്ട്.
ഞാനെഴുതിയ കഥകളിലെ നായികമാരോട് എനിക്കും പ്രണയം തോന്നിയിട്ടുണ്ട്. (ദൈവകൃപയാല്‍ കഥകളൊന്നും വെളിച്ചം കണ്ടിട്ടില്ല. ഭാഗ്യം!)
ഞാന്‍ അവളോടൊപ്പം നടന്നു.
അവളോടൊപ്പം പുഴവക്കിലിരുന്നു കാറ്റുകൊണ്ടു.
ചില രാത്രിയില്‍ ശക്തമായ അഭിനിവേശത്തോടെ വാരിപ്പുണര്‍ന്നു.
മാത്രവുമല്ല.
ഞാനവള്‍ക്ക് പലരോടും സാമ്യം കല്പിച്ചു.
അവള്‍ കഥാപാത്രമായതില്‍ ദുഃഖിക്കുകയും ചെയ്തു.
മൈമുനയെ ഞാനും കണ്ടു.
ഞാനുമറിഞ്ഞു.
അവളുടെ നീലഞരമ്പോടിയ കൈകളില്‍ ഒന്നു തൊടുകയും ചെയ്തു.
ഒ. വി വിജയന്‍ 'വിശാലാക്ഷീ' എന്നു വിളിച്ചപ്പോള്‍ ഞാനും വിളിച്ചു.
ആമിനയെ കണ്ടു.
കഥാപാത്രങ്ങളോടുള്ള പ്രണയത്തിന്റെ കഥ പിന്നെയും നീളുന്നു.
No comments:
Post a Comment