ഞാ൯ ഏറെ അസ്വസ്ഥതപ്പെട്ടിരിക്കുന്നു. ഒരു കവിതയുടെ വിഷയം മനസ്സില്‍ വരുമ്പോള്‍ അതില്‍ മരണമുണ്ടാവും. കഴിഞ്ഞയാഴ്ച എഴുതിയപ്പോഴും ഇങ്ങനെയൊരു ദുരവസ്ഥ എന്നെ പിടികൂടിയിരുന്നു.
ഞാ൯ എഴുതി:
'ഉമ്മറവാതിലില്‍ തൂങ്ങിക്കിടക്കുന്നു
മരണം ഉമ്മവയ്ക്കുവാനായ് വരുന്ന-
താണുതാണു നിലത്തിഴഞ്ഞൊ-
ച്ചയില്ലാതെ വരുന്നു.'
ഇങ്ങനെയൊക്കെ പലതും എഴുതിപ്പോകുന്നു. സിന്ധുചേച്ചിയോട് ഞാ൯ കാര്യം തുറന്നു പറഞ്ഞു. ചേച്ചി ഒന്നു ചിരിച്ചു അത്രതന്നെ.
ചിലപ്പോള്‍ എന്നില്‍നിന്നും മികച്ച എന്തോ പുറത്തു വരാനുണ്ടാവും.
അതായിരിക്കട്ടെ സത്യം.
അതുമാത്രമായിരിക്കട്ടെ സത്യം.
ഇതെന്റെ സ്വകാര്യ ഡയറിയാണ്... ഇതു വായിക്കാന്‍ തുനിയരുതേ... ഇതില്‍; വ്യക്തിപരമായി ഞാനു൦ ബുദ്ധിപരമായി നിങ്ങളു൦ വിമ൪ശിക്കപ്പെട്ടേക്കാ൦. 'അക്ഷമ' നിങ്ങളെ അനുവദിക്കുന്നില്ലെങ്കില്‍...?! ഇതിലെ വാക്കുകള്‍ നിങ്ങളില്‍ രഹസ്യമായിരിക്കട്ടെ.
Thursday, December 17, 2009
Friday, December 4, 2009
19 june 2003
നേട്ടത്തിനുവേണ്ടി ഒന്നുംതന്നെ ഞാ൯ ചെയ്യുന്നില്ല. ഒരടിപോലും നടക്കുന്നില്ല. പ്രീതി പറഞ്ഞ പുസ്തകം നെപ്പോളിയ൯ ഹില്ലിന്റെ 'തിങ്ക് ആ൯ഡ് വി൯' വായിച്ചാലും ഞാ൯ രക്ഷപെട്ടേക്കില്ല. 'സോറി തിങ്ക് ആന്‍ഡ് ഗ്രോ റിച്ച്'
വിജയം പണത്തിലേക്കുള്ള വള൪ച്ചയാണ്. ഒരുതരം ഗ്രോത്ത്.
അതിനവസാനം പണമാണ്.
നിറയെ പണം.
എവിടെയും പോകാം. ആരെയും കാണാം. എന്തും ചെയ്യാം.
ആധുനീക ലോകത്തിന്റെ വിചിത്രമല്ലാത്ത ഈ ചിന്താശേഷി എനിക്ക് ദഹിക്കുന്നില്ല.
വിജയത്തിന്റെ മറുവശം ചൂഷണമാണ്.
ഒരുവന് ലോട്ടറിയടിക്കുമ്പോള്‍ പോലും അവ൯ ഒരുപാടുപേരെ ചൂഷണം ചെയ്യുന്നു. വളരുന്നവനും ആരെയൊക്കെയോ ചൂഷണം ചെയ്യുന്നു.
നീതീകരിക്കാനാവാത്ത അസമത്ത്വം വലിയൊരു മരമാണ്.
ആകശം മുട്ടെ ഒരെണ്ണം. മരത്തിന്റെ ഭാഷ:
'താഴെ ദാരിദ്ര്യവും
മുകളില്‍ സമ്പന്നതയും
ഇടയില്‍ ഞാനും'
'ദാസ് ക്യാപ്പിറ്റല്‍' വയിച്ചാലെന്തേ എന്നുവരെ ഞാ൯ ചിന്തിച്ചുപോകുന്നു.
ഇതുവരെ തുടങ്ങിയിട്ടില്ല.
മറ്റൊന്നുമല്ല. ഇത്ര നിസ്സാരമായ ഒരു മരത്തെക്കുറിച്ചുള്ള ചിന്തയില്‍ നിന്നും അങ്ങോ൪ എങ്ങനെ ഇത്ര വലിയൊരു പുസ്തകം എഴുതി എന്ന ആകാംഷ.

Sunday, November 22, 2009
11 june 2003
കൗമാരത്തിന്റെ ആദ്യദശയില്‍ ഈശ്വരസ്നേഹത്തെക്കുറിച്ച് ഞാ൯ എന്തോ എഴുതിയിരുന്നു.
സ്നേഹത്തിനു ഞാ൯ പല കളറുകളിട്ടു.
വഞ്ചിക്കുന്ന സ്നേഹത്തിന്, വഞ്ചിക്കപ്പെടുന്ന സ്നേഹത്തിന് പല നിറങ്ങള്‍ ഞാ൯ കൊടത്തു.
അങ്ങനെയല്ലാത്തവയ്ക്ക് പരിശുദ്ധിയുടെ വെളുത്ത നിറവും കൊടുത്തു.
പറഞ്ഞുവന്നത്...
പ്രണയം കള൪ഫുള്ളാണ്.
അതിന് വിശ്വസ്ഥത കൈവരുന്നത് അതിന്റെ വ൪ണ്ണശബളത പോയി അവിടെ വിശുദ്ധിയുടെ വെള്ള വരുമ്പോഴാണ്.
അമ്മയുടെ സ്നേഹം എപ്പോഴും തൂവെള്ളയാണ്.
അങ്ങനെ ഞാ൯ ഒരുപാടു സ്നേഹത്തിനു ഒരുപാടു നിറങ്ങളും കാരണങ്ങളും കണ്ടെത്തി.
പക്ഷെ,
ഈശ്വരസ്നേഹം വന്നപ്പോള്‍ ഒരു 'കടുത്ത' ശൂന്യത.
അങ്ങനെ അത് നിറമില്ലാത്തതായി. ആ സ്നേഹത്തില്‍ എല്ലാ സ്നേഹവും കാണാം, അനുഭവിക്കാം.

Thursday, November 19, 2009
10 june 2003
മരണശേഷം എന്ത്?
അത് കടുത്ത ശൂന്യതയാണ്.
ശൂന്യത ഒരു ശക്തിയാണ്.
ശൂന്യതയില്‍ നിന്നാണ് ആദ്യത്തെ അണു ഉണ്ടായത്.
ശൂന്യത ഈശ്വരനാണ്.
അതിനാല്‍ ശൂന്യതയെ ഭജിക്കൂ എന്ന് ഞാന്‍ പറയും.
മനസ്സ് ശൂന്യമാക്കുക വഴി നിങ്ങള്‍ അഭൗമമായ ശക്തിയെ അറിയും.
അതാണ് എന്റെ ധ൪മ്മം.
അതാണ് എന്റെ ക൪മ്മം.
അതാണ് എന്റെ ശൂന്യമതം
(എഴുതാനിരിക്കുന്ന നോവലില്‍ ചേ൪ക്കേണ്ടുന്ന കാര്യങ്ങള്‍)

Wednesday, November 18, 2009
7 june 2003
ഒരു വലിയ നിരത്തിലൂടെ നീങ്ങുമ്പോള്‍ സ്വപ്നങ്ങളെ ധര്‍മ്മം കൊടുത്ത് നാം യാത്ര തുടരുന്നു. പിന്നെ ധര്‍മ്മം വാങ്ങിയവര്‍ അതിനെ അനുഭവിക്കുന്നു. അങ്ങനെ നാം സ്വതന്ത്രരാകുമ്പോള്‍ പുതിയ രൂപത്തില്‍, ഭാവത്തില്‍ സ്വപ്നം വന്നെത്തുന്നു. ഇതു വല്ലാത്തൊരു ചതിയാണ്. നമ്മളിലെ കര്‍മ്മനിരത൯ ഉണരുന്നതു വരെ സ്വപ്നങ്ങളെ മാറിമാറി പരീക്ഷിച്ചു നീങ്ങുന്നു.
ഇതു നമ്മെ സ്ഥായിയായ മരണമെന്ന സ്വപ്നത്തില്‍ എത്തിക്കുന്നു. ആ സ്വപ്നത്തിനു വേണ്ടിയുള്ള പ്രവ൪ത്തനം ക൪മ്മ നിരതന്റെ പ്രവ൪ത്തനമാണ്. ഈ സ്വപ്നത്തെ ധ൪മ്മം കൊടുക്കുക തരമില്ല. മന:സാക്ഷിയും അസ്ഥിത്വവും അതിന്റെ അവസാനത്തെ ചെയ്തികളില്‍ അതൊട്ടനുവദിക്കുകയും ഇല്ല.
അനുഭവിച്ചു തന്നെ തീ൪ക്കണം. ഒടുവില്‍ പൂ൪ണ്ണമായും സാക്ഷാല്‍കരിക്കപ്പെടുന്ന ഏക സ്വപ്നവും അതുതന്നെയെന്ന് നാം മനസ്സിലാക്കും.
അതുവരെ നാം കണ്ടവ
ഭിക്ഷുവിനും ഭിക്ഷാട൪ക്കും എറിഞ്ഞുകൊടുത്തവ
വഴിയോരത്ത് കിളി൪ത്തും പുഷ്പിച്ചും കായിച്ചും...
നാമതുകണ്ടു വെറുതേ അസ്വസ്ഥരാകേണ്ട. നമ്മുടെ മിഥ്യാബോധം നാമനുഭവിക്കാനിരിക്കുന്നതെല്ലാം വഴിയോരത്ത് കാണുമ്പോള്‍ വേവലാതിപ്പെടുന്നു. നമ്മളിലെ ക൪മ്മനിരതനെ അടക്കിനി൪ത്തി നാമതെല്ലാം എറിഞ്ഞു കളഞ്ഞതല്ലേ?
അറിയുക.
അവരനുഭവിക്കുക നാം കൊടുത്ത ഭിക്ഷയുടെ പൂ൪ത്തീകരണം മാത്രമാണ്. അവരുടെ സ്വപ്നങ്ങള്‍ വഴിയോരത്ത് കിളി൪ത്തും പുഷ്പിച്ചും കായിച്ചും. അവരും വെറുതെ അസ്വസ്ഥരാകുന്നു. അങ്ങനെ അവരും നാമും സ്ഥായിയായ പ്രപഞ്ചമൂല്യത്തിലെ പരമസത്യമായ അവസാന സ്വപ്നം അനുഭവിക്കുന്നു.
"നാം അനുഭവിക്കുന്നതെല്ലാം നമ്മുടെ ക൪മ്മഫലമല്ല. മറിച്ച് മറ്റാരുടേയോ ധ൪മ്മഫലമാണ്."

Tuesday, November 10, 2009
19 April 2003
ഇന്ന് പെസഹ ശനി! (ദു:ഖശനി) 'യുദ്ധ കുറ്റവാളി' എന്ന കവിതയെഴുതി ഈ അവധിദിനം തൃപ്തികരമാക്കി.
ബാഗ്ദാദില്‍ നിന്നും ഒരെലി അമേരിക്കയിലെത്തുന്ന സാങ്കല്പ്പിക കഥ കവിതയാക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. എഴുതാനിരിക്കും മുന്‍പ് കരങ്ങള്‍ നഷ്ടപ്പെട്ട അലിയെന്ന ബാല്യം മാത്രമായിരുന്നു മനസ്സില്‍. അതിനോടൊന്ന് പ്രതികരിക്കാ൯ ഞാന്‍ ഒരു വളഞ്ഞവഴി സ്വീകരിച്ചെന്നു മാത്രം . ഇത് മാതൃഭൂമിക്കോ മറ്റോ അയച്ചുകൊടുത്താലോ എന്നുണ്ട്.
സമകാലികമല്ലേ?
ചിലപ്പോള്‍ വന്നാലോ!
ഇനി പത്രാധിപ൯ അതു കീറി കുപ്പയിലിട്ടാലും ഒട്ടും ദു:ഖമുണ്ടാവില്ല. കാരണം എന്റെ പ്രതി ഒരാളെങ്കിലും വായിച്ചിട്ടുണ്ടാവുമല്ലോ എന്ന ആശ്വാസം .

Monday, November 9, 2009
21 january 2003
ഇന്നലെ ഞാ൯ പാതിമയക്കത്തില്
ഒരു പൈങ്കിളിയെ....
ഇങ്ങനെ പലതു൦...
ചിന്താധാരകള്ക്ക് എന്തോ ഒരു മരവിപ്പ്.
മയക്കത്തില് കണ്ട കൊമ്പുള്ള ദ൦ഷ്ട്രകളുള്ള സുന്ദരിയെക്കുറിച്ച് ഞാ൯ പകല് മുഴുവ൯ ചിന്തിച്ചു, തുട൪ച്ചയായി.
അതിരാവിലെ തുടങ്ങുന്ന യജ്ഞ൦ അവസാനിക്കുക രാത്രി നന്നേ വൈകിയാണ്.
ഒരു കുഴിമടിയനായ ഞാ൯ (ഞാനറിയാതെ) മാറുകയാണോ?!

Saturday, November 7, 2009
18 january 2003
ജീവിത൦ ഒരു മേളയാണെങ്കില്‍ ഞാ൯ അതിന്റെ ദീപശിഖയേന്താ൯ തിരഞ്ഞെടുക്കപ്പെട്ടവനാണ്(വിധിക്കപ്പെട്ടവ൯).
ശിഖയില്‍ എരിഞ്ഞമരുന്നത് നിറയെ ലക്ഷ്യങ്ങളാണ്.
'എന്റെ ജീവിത ലക്ഷ്യങ്ങള്‍'
ശിഖയില്‍ എരിഞ്ഞമരുന്നത് നിറയെ ലക്ഷ്യങ്ങളാണ്.
'എന്റെ ജീവിത ലക്ഷ്യങ്ങള്‍'
Friday, November 6, 2009
29 january 2003
എന്തുകൊണ്ടോ എന്റെ ബുദ്ധിക്ക് വല്ലത്തൊരു മരവിപ്പ് സംഭവിക്കാ൯ തുടങ്ങിയിരിക്കുന്നു.
ഓ൪മ്മകള്‍ പാഞ്ഞു
ഓടലോടോടല്‍
പിന്നിലേയ്ക്കെന്താ-
ണിത്ര വേഗേനവെ
ചന്തമില്ലത്രെ...
ശപിച്ച ദിക്കെത്ര?
ദിക്കുമുട്ടുമ്പോള്‍
പിടഞ്ഞുപോ൦ ചിത്ത൦.
ചത്ത ശാസ്ത്രങ്ങള്‍
ചതിച്ച ശാസ്ത്രങ്ങള്‍
അശുദ്ധ ജന്മങ്ങള്‍
പതിഞ്ഞ ശബ്ദങ്ങള്‍
പുറത്ത് കോലായില്‍
മരിച്ച് ശബ്ദങ്ങള്‍.
ഓ൪മ്മകള്‍ക്കെന്തേ-
തിരിച്ചു വന്നാലെ൯-
ഓമനാള്‍ പാ൪ക്കു൦
മല൪വനിയിങ്കല്‍
ഓ൪മ്മയേ...വന്നോ ഹോ!
ഓ൪മ്മയേ... വന്നോ!!
പോയിടല്ലേ നീ
പോയിടല്ലേ വരൂ.
തലേന്നു കുറിച്ചിട്ട മേല്പ്പറഞ്ഞ ആശയങ്ങള്‍ക്ക് ഒരു രൂപമുണ്ടാക്കാ൯ പ്രയാസപ്പെട്ടു. രൂപരഹിതമായ വരികളില്‍ നിന്നു൦ രക്ഷപ്പെടുക അപ്രാപ്യമായ കാര്യമായിരുന്നു. എങ്ങനെയോ രക്ഷയുടെ വക്കോള൦ എത്തി.

Wednesday, November 4, 2009
22 august 2003
ഇനി ദിവസവു൦ അധിക൦ ഇല്ല. സമയ൦ തീ൪ന്നാല്‍ പിന്നെ ഒന്നു൦ പറഞ്ഞിട്ട് കാര്യമില്ല.
എന്തോ കഥ മനസ്സുഖ൦ നഷ്ടപ്പെടുത്തുന്നു. ഒരിക്കലു൦ ഞാനൊരു നല്ല എഴുത്തുകാരനാവില്ല. പക്ഷെ എന്നാലു൦ എഴുതു൦.
മരണ൦ വരെ......
എന്റെ എഴുത്ത് എന്നെ എന്നെങ്കിലു൦ രക്ഷപെടുത്തുമെന്ന് ഞാ൯ കരുതുന്നില്ല. പക്ഷെ കാലങ്ങള്‍ക്കുശേഷ൦ ആരെങ്കിലു൦ പറയണ൦ അയാള്‍ ഒരു എഴുത്തുകാരനായിരുന്നു.
വെറുതെ...
ഭാഷ നന്നല്ല
വലിയ പഠിപ്പില്ല.
ലോകമായ ലോകമൊന്നു൦ ചുറ്റിയ അനുഭവമില്ല.
സണ്ണി ഒരിക്കല്‍ പറഞ്ഞു,
"നീ കുറച്ചു കൂടി ഗഹനമായ ഭാഷ ഉപയോഗിക്കണ൦."
എന്താണ് ഗഹനത?
ഒരു കവിതയെഴുതുമ്പോള്‍, കഥയെഴുതുമ്പോള്‍ ഞാ൯ എനിക്കുമാത്ര൦ അറിയുന്ന ഒരു വഴിയിലൂടെ സഞ്ചരിക്കുന്നു.
ആ യാത്ര എന്നെ കരയിപ്പിക്കുന്നില്ല.
ഞാ൯ എനിക്കു മനസ്സിലാവുന്നതു പോലെ ഭാഷയെ കൈകാര്യ൦ ചെയ്യുന്നു.

12 july 2003
ഈ ഡയറി തീ൪ത്തു൦ സ്വകാര്യമാണ്. ഇതെന്റെ കാലശേഷ൦ വായിക്കപ്പെടേണ്ടതാകുന്നു. ഞനെന്റെ വീക്ഷണങ്ങള്‍ തൊട്ടുതൊട്ട് ഹ്രിദയത്തില്‍ തൊട്ട് എഴുതാ൯ ശ്രമിക്കുകയാണ്. ഒരു എഴുത്തുകാരനാവണമെന്നാണ് എന്റെ ഏറ്റവു൦ വലിയ ആഗ്രഹ൦. എന്നാല്‍ എന്റെ ഭാഷ തീരെ നന്നല്ല, അതിന് കാബില്ല. അത് പൊട്ട തന്നെ. അത് നന്നക്കിയെടുക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണ൦ ഞാനൊരു കുഴിമടിയനാണ്.
എഴുത്തുകാരനെന്നാല്‍ ചെറുത്
തീരെ ചെറുത്.
ഒരു മൂന്നാ൦ കിടയെങ്കിലു൦!!
അതിനായ് ഞാ൯ ദിനവു൦ പ്രാ൪ത്ഥിക്കുന്നു.
എഴുത്തുകാരനെന്നാല്‍ ചെറുത്
തീരെ ചെറുത്.
ഒരു മൂന്നാ൦ കിടയെങ്കിലു൦!!
അതിനായ് ഞാ൯ ദിനവു൦ പ്രാ൪ത്ഥിക്കുന്നു.
24 september 2003
ഇല്ല സിബിച്ചേട്ടാ, എനിക്കാവുന്നില്ല.
നിങ്ങളെ വിട്ടു പിരയാ൯.
എന്റെ കുട്ടികളെ വിട്ടുപിരിയാന്‍.
ഞാ൯ സിബിച്ചേട്ട൯ എന്ന വ്യക്തിയില്‍ എത്രമാത്രം സുരക്ഷിതനാണെന്നോ.
എന്റെ കഴിവുകള്‍ എന്റെ സ്വപ്നങ്ങള്‍ എല്ലാം താങ്കളിലൂടെ വള൪ത്തപ്പെടുകയായിരുന്നു.
പക്ഷെ ഞാനിപ്പോള്‍ കരഞ്ഞു പോവുയാണ്. ഞാ൯ എത്രമാത്രം അശക്തനാണെന്ന് അറിയില്ല. എങ്കിലമെന്റെ കണ്ണുനീ൪ അതിന്റെ അങ്ങേ തലക്കല്‍ നിന്നും ഉത്ഭവിക്കുന്നു-
ചെറിയാനേ...
ജീനമോളേ...
അഞ്ജൂ...
പൊറുക്കുക...പൊറുക്കുക...
നിങ്ങളുടെ ഈ പാവം സാ൪ ചിലപ്പോള്‍ അകാലത്തില്‍ പൊഴിഞ്ഞു പോയേക്കാം. നിങ്ങളോടൊന്നും യാത്ര പറയാനുള്ള ശേഷി എനിക്കില്ല. ദൈവ൦ എനിക്കായി ഒരു ഞായറാഴ്ചയെങ്കി ലും അനുവദിച്ചു തരില്ലേ...
അവന്റെ ദിവസം
അവന്റെ കുട്ടികള്‍ക്കായ്
അവന്റെ ലോകമാകുന്ന സ്നേഹത്തെക്കുറിച്ച് എനിക്ക് ഒരുപാട് പറഞ്ഞു തീ൪ക്കാനുണ്ട്. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു...
....... ......... ...... ...... .. ..............
'നവീന്‍ ജി' എന്ന വ്യക്തിത്വം പാടേ ഇല്ലാണ്ടാവുകയാനെന്നൊരു തോന്നല്‍.
'കവിതകള്‍, കഥകള്‍ എല്ലാം നശിച്ച് മണ്ണടിയുന്നു.
ദൈവമേ...
എന്റെ വഴി ഇതായിരുന്നില്ലേ?
എന്തിനെനിക്കീ വേഷംതന്നു. എന്തോ ലക്‌ഷ്യം പൂ൪ത്തീകരിക്കാനുണ്ടെന്ന് ഞാനറിയുന്നു. അതിനായി ഞാ൯ ചരിക്കുന്നു. ഈ നിമിഷങ്ങള്‍ എനിക്ക് അസഹ്യമാണ്. ദു:ഖം ഞാ൯ കടിച്ചിറക്കുന്നു.
ഈ എഴുത്തുകള്‍ പിന്നീടെപ്പോഴോ ഓ൪ത്തോ൪ത്ത് കരയാ൯ വേണ്ടി...
ഈ എഴുത്തുകള്‍ സ്മരണയില്‍ വേരുകളായി അലയാ൯ വേണ്ടി...
ചിലപ്പോള്‍ ഞാനന്ന് ചിരിക്കും. മനുഷ്യന്റെ (പ്രത്യേകിച്ചും എന്റെ) ശുഷ്കമായ ബോധ്യങ്ങള്‍ എന്നെക്കൊണ്ട് അതും ചെയ്യിക്കുമായിരിക്കും .
എങ്കിലും...എന്നാലും മുറിയടച്ചിരുന്ന് വിതുമ്മിക്കരഞ്ഞുകൊണ്ട് ഡയറിയെഴുതിയ ഒരു വൈകുന്നേ രം എനിക്കുണ്ടായിരുന്നല്ലോ എന്ന് ഞാ൯ സമാധാനിക്കും.
ശേഷം...
നിങ്ങള്‍ സമാധാനിക്കണം. ലോകമേ നീ തന്നെ സമാധാനിക്കണം.
രാവിലെ...
കാസ൪ഗോഡിന് യാത്ര ചെയ്യുകയായിരുന്നു. ഇടക്കെപ്പോഴോ ഞാനൊന്നു മയങ്ങിയോ...ഞാനവളെ കണ്ടു...
എന്റെ ക്ലാസില്‍ ഏറ്റവുമധി കം കുറുംബു കാണിക്കുന്ന ജീനമോളെ...
അവള്‍ ചോദിക്കുന്നു "സാറ് പോവ്വാ?" "ഊം."
"സാറ് പോയാല്‍ ഇനി വരില്ലേ?" അവളുടെ ചോദ്യം .
അവള്‍ കരയുന്നോ...?
അതെ അവള്‍ കരയുന്നു.
അത്രമാത്ര൦ സ്നേഹം അവള്‍ക്ക് എന്നോടുണ്ടാവുമോ?
ക്ലാസിലെ ഒരു കുട്ടിക്കെങ്കിലും ഉണ്ടാവുമോ?
ഉണ്ടാവുകയില്ല.
അവ൪ക്കൊരു സാറ് പോയാല്‍ അടുത്തൊരാള്‍.
പക്ഷെ, ഞാ൯ നൊംബരപ്പെടുന്നു.
കാരണ൦; പറക്കമുറ്റി വരുന്ന കുരുന്നുകളുടെ ദീ൪ഘവീക്ഷണത്തിന് മുംബില്‍
ഞാനെന്നെ തന്നെ എത്ര മാറ്റി മറിച്ചിരിക്കുന്നു. അവരിലൊരാള്‍ എന്നെ അനുകരിച്ചെങ്കില്‍ അവന്റെ/അവളുടെ ജീവിതം നാശമായി പോകരുതെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
അതിനായി ഞാ൯ ദിവാസ്വപ്നങ്ങള്‍ കാണുന്നു. അതിനായി ഞാ൯ ഒട്ടും നാണമില്ലാത്തവനായി ബസ്സിലിരുന്ന് കണ്ണീരൊഴുക്കുന്നു.
Subscribe to:
Posts (Atom)